പാമ്പാടി: ലോക്ഡൗണ്‍ കാലത്ത് ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന നായയ്ക്ക് നോണ്‍ വെജ് സഹിതം ഭക്ഷണം നല്കിയ പോലീസുകാരെ വിട്ടുപിരിയാതെ പാമ്പാടി പോലീസ് സ്റ്റേഷനില്‍ തമ്പടിച്ച് കൊറോണി എന്ന നായ. പോലീസുകാര്‍ തന്നെയാണ് കൊറോണ കാലത്ത് എത്തിയ കൂട്ടുകാരിക്ക് കൊറോണി എന്ന നാമം നല്‍കിയത്.
രാവിലെ 7ന് സ്റ്റേഷനില്‍ നിന്നു ഹോം ഗാര്‍ഡുമാര്‍ ടൗണില്‍ വാഹന നിയന്ത്രണത്തിന് ഇറങ്ങുമ്പോള്‍ പരേഡ് നയിച്ച് കൊറോണി കൂടെയിറങ്ങും. ലോക്ഡൗണ്‍ കാലത്ത് പോലീസ് വാഹനപരിശോധന നടത്തുമ്പോള്‍ വാഹനത്തിനു ചുറ്റും കറങ്ങിയുള്ള കൊറോണിയുടെ പരിശോധനയും ഉണ്ടാവും. കണ്ണു വെട്ടിച്ചു പോകുന്നവരെ ഒറ്റ കുരയ്ക്ക് പോലീസിനു മുന്പിലെത്തിക്കും.
ലുങ്കി ഉടുത്തു പോകുന്നവരോട് അല്പം പരിഭവമുണ്ട് കൊറോണിക്ക്. സംശയദൃഷ്ടിയോടെ ഒന്നുനോക്കിയ ശേഷമേ കടത്തി വിടൂ. സ്റ്റേഷനില്‍ രാത്രിയില്‍ പോലീസ് യൂണിഫോമില്‍ അല്ലാതെ ആളുകള്‍ എത്തിയാല്‍ കുരച്ചു മുന്നറിയിപ്പു നല്‍കും. പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുമ്പോഴും കക്ഷിക്കു കാര്യം അറിയാം. കൊറോണിയുടെ കണ്ണ് ഇവര്‍ക്കു മേലുണ്ടാകും. ഭക്ഷണകാര്യത്തില്‍ ചില നിഷ്ഠകളുണ്ട് കൊറോണിക്ക്. ആരെങ്കിലും ബിസ്കറ്റും മറ്റും നല്കിയാല് കഴിക്കില്ല. ടൗണില്‍ ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡുമാരായ മര്‍ക്കോസ്, രവി, ജോണ്സണ്, രജത്ത്,മധു എന്നിവരുമായി കൊറോണിക്ക് ഉറ്റ സൗഹൃദമാണ്.
Discussion about this post