തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതോടെ മേഖല തന്നെ പ്രതിസന്ധിയിലായി. എന്നാല്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചുവെന്നാണ് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചത്. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല സര്‍വീസ് വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായി. ഒരു ദിവസം 17 ലക്ഷം രൂപ വരെ ഡീസല്‍ ഇനത്തില്‍ ലാഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അധിക ജോലിക്ക് അധിക ശമ്പളം നല്‍കും. ജീവനക്കാരുടെ പൂര്‍ണ സഹകരണമുണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.