BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

വ്യവസായ വകുപ്പ് പരിശോധനകൾ കിറ്റെക്‌സ് കമ്പനിയിൽ നടന്നിട്ടില്ല; പരാതി ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി

Anitha by Anitha
June 30, 2021
in Kerala News
0
വ്യവസായ വകുപ്പ് പരിശോധനകൾ കിറ്റെക്‌സ് കമ്പനിയിൽ നടന്നിട്ടില്ല; പരാതി ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി
0
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറിയ സംഭവത്തിൽ ഇടപെട്ട് വ്യവസായ മന്ത്രി പി രാജീവ്. സാബു ജേക്കബ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നേരിട്ട് ഇടപെട്ടെന്നാണ് മന്ത്രി അറിയിച്ചത്.

ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28 ന് തന്നെ കിറ്റക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവർ അറിയിച്ചത്. കിറ്റെക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. വ്യവസായ വകുപ്പിന്റെ പരിശോധനകളൊന്നും കിറ്റെക്‌സിൽ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

p rajeev

വ്യവസായ സ്ഥാപനങ്ങളിൽ നടത്തുന്ന തുടർച്ചയായ റെയ്ഡുകളിൽ പ്രതിഷേധിച്ച് സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറി. ഇനി മുന്നോട്ടില്ല മലയാളികളേ മാപ്പ് എന്നുപറയുന്ന പത്രക്കുറിപ്പിലാണ് കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തിൽ സർക്കാരുമായി ഒപ്പുവെച്ച പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറുന്നതായി കമ്പനി എംഡി സാബു എം ജേക്കബ് അറിയിച്ചത്.

Sabu M Jacob | Kerala News

വ്യവസായമന്ത്രി പി രാജീവിന്റെ പത്രക്കുറിപ്പ്:

പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്‌സിന്റെ ചെയർമാൻ ശ്രീ.സാബു ജേക്കബ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നേരിട്ട് ഇടപെട്ടിരുന്നു. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28 ന് തന്നെ കിറ്റക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവർ അറിയിച്ചത്. കിറ്റക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകും. വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ആ യോഗത്തിൽ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തർക്ക പരിഹാരത്തിന് നിയമ പിൻബലമുള്ള സംവിധാനം രൂപീകരിക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. വ്യവസായ മേഖലയിൽ ഉണർവിന്റെ ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags: kitexp rajeevsabu m jacob
Previous Post

മകനു പിന്നാലെ ഭര്‍ത്താവും; നടി കവിതയ്ക്ക് കൊവിഡ് നല്‍കിയത് തീരാനഷ്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

വ്യവസായ വകുപ്പ് പരിശോധനകൾ കിറ്റെക്‌സ് കമ്പനിയിൽ നടന്നിട്ടില്ല; പരാതി ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി

വ്യവസായ വകുപ്പ് പരിശോധനകൾ കിറ്റെക്‌സ് കമ്പനിയിൽ നടന്നിട്ടില്ല; പരാതി ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി

June 30, 2021
South Indian actor Kavitha | Bignewslive

മകനു പിന്നാലെ ഭര്‍ത്താവും; നടി കവിതയ്ക്ക് കൊവിഡ് നല്‍കിയത് തീരാനഷ്ടം

June 30, 2021
THIRUVANCHOOR | bignewslive

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി; തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണി

June 30, 2021
delhi covid

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം: സുപ്രീംകോടതി

June 30, 2021
അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ

അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് അഹാന കൃഷ്ണ

June 30, 2021
Inder Singh Parmar | Bignewslive

കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതി; പോയി ചത്തൂടേ എന്ന് മന്ത്രിയുടെ ആക്രോശം

June 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.