ബി.ജെ.പി സ്ഥാനാർത്ഥിയും ഭർത്താവും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തി; കരുനാഗപ്പള്ളിയിൽ നിയോജക മണ്ഡലം സെക്രട്ടറി രാജിവെച്ചു

കൊല്ലം: കൊല്ലം ജില്ലാ ഘടകത്തിൽ ബി.ജെ.പിയിൽ പൊട്ടിത്തെറി. കരുനാഗപ്പള്ളി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയിൽ വിവാദം ഉയർന്നു വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പിനായി ലഭിച്ച തുക കരുനാഗപ്പള്ളിയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയും ചില നേതാക്കളും ചേർന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിന് പിന്നാലെ കരുനാഗപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബി.ജെ.പി. അംഗത്വം രാജിവെച്ചു.

ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച് കൂടുതൽ പേർ പാർട്ടി അംഗത്വം രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.കൊല്ലം ജില്ലയിലെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലം ചാത്തനൂർ ആയിരുന്നെങ്കിലും കരുനാഗപ്പള്ളിയിലും ബി.ജെ.പിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. അതിനാൽ ചാത്തന്നൂരിൽ എത്തിയതിന് സമാനമായ രീതിയിൽ കരുനാഗപ്പള്ളിയിലും തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയിരുന്നു

 

Exit mobile version