കോവിഡ് ഡെൽറ്റ പ്ലസ് 11 സംസ്ഥാനങ്ങളിൽ; കേരളത്തിലും സാന്നിധ്യം കൂടുതൽ

ന്യൂഡൽഹി: രാജ്യത്തിന് പുതിയ ഭീഷണിയായ കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതുവരെ 50 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഡെൽറ്റ പ്ലസിനെ കൂടുതൽ പ്രതിരോധിക്കാനായി ഗർഭിണികൾക്ക് വാക്‌സിൻ നൽകാനുള്ള മാർഗ നിർദേശങ്ങൾ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്.

ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

Exit mobile version