വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടിക്ക് 10 പവന്‍ സ്വര്‍ണ്ണം അങ്ങോട്ട് നല്‍കും; സുബീഷ് സുധി

Sudheesh Sudhi | Bignewslive

കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാവുകയാണ്. താരങ്ങളും രാഷ്ട്രീയ പ്രമുഖരും ംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചാവിഷയം സംസ്ഥാനത്ത് നിലനിന്ന് പോരുന്ന സ്ത്രീധനം എന്ന നടപടി എടുത്ത് കളയണമെന്ന ആവശ്യമാണ്.

ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുബീഷ് സുധി. എല്ലാവരുടെ പ്രതികരണങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സുബീഷിന്റെ വാക്കുകള്‍. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ തന്നാല്‍ കഴിയുന്ന 10 പവന്റെ സ്വര്‍ണ്ണം വധുവിന് അങ്ങോട്ട് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നുവെന്നും സുബീഷ് പറയുന്നു.

സുബീഷ് സുധിയുടെ കുറിപ്പ്;

കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നം.

Exit mobile version