കൊച്ചി: അനാവശ്യ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ബിജെപിയും ആര്‍എസ്എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇപി ജയരാജന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട്ട് ബിജെപി ദുരുപയോഗം ചെയ്തത്. ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കിടയില്‍ മടുപ്പുളവാക്കിയെന്നും മന്ത്രി പറഞ്ഞു.
ഹര്‍ത്താലിന് ബദല്‍ ആലോചിക്കേണ്ട സമയമായി. കാലഘട്ടത്തിന് ചേര്‍ന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളാണ് ഇനി വേണ്ടത്. കണ്ണ് മൂടിക്കെട്ടിയും വായ് മൂടിക്കെട്ടിയുമൊക്കെ പ്രതിഷേധിക്കാമെന്നും മന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ആറ് ഹര്‍ത്താലുകളാണ് ബിജെപി-
ആര്‍എസ്എസ് സംഘം കേരളത്തില്‍ പ്രഖ്യാപിച്ചത്.