ഇന്ധനവിലയിൽ ഇന്നും വർധനവ്; നൂറു കടന്ന് പെട്രോൾ വില

കൊച്ചി: പതിവ് പോലെ ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 26 പൈസും ഡീസലിന് 8 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക് പെട്രോൾ വില എത്തുന്നത്. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ഇന്ധനവില നൂറ് കടന്നു.

പാറശാലയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് വില 100 രൂപ 4 പൈസ ആണ്. തിരുവനന്തപുരത്തെ വില 99.80 ആണ്. ഇടുക്കി അണക്കരയിൽ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോൾ വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറു കടന്നു. 22 ദിവസത്തിനിടെ 13 തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്.

Exit mobile version