തൃശൂര്‍: സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യം പവര്‍കട്ട് ഒഴിവാക്കുക എന്നതാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഒരു പവര്‍ഹൗസ് കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സൗരോര്‍ജം ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.