സര്‍വകലാശാല ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ 28 മുതല്‍; കൊവിഡ്19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും

തിരുവനന്തപുരം: വിവിധ സര്‍വ്വകലാശാലകളുടെ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 28ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം.

ബി.എഡ്, ബി.എസ്സി നഴ്സിംഗ്, ബിവോക്ക് കോഴ്സുകളുടെ ഫൈനല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ സര്‍വ്വകലാശാലകള്‍ നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ നടത്തും.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും. അതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. അധ്യാപകര്‍ പരീക്ഷാ ചുമതലകള്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചു.

Exit mobile version