കണ്ണൂരിൽ ഒരു വയസുകാരിയോട് കണ്ണില്ലാത്ത ക്രൂരത; രണ്ടാനച്ഛൻ മർദ്ദിച്ച പെൺകുഞ്ഞ് ആശുപത്രിയിൽ

Baby | India news

കണ്ണൂർ: കേളകത്ത് ഒരു വയസുള്ള പെൺകുഞ്ഞിനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് ക്രൂരമായി മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. യുവതിയുടെ രണ്ടാംഭർത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവെച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്നവിവരം. സംഭവത്തിൽ രതീഷിനെതിരേ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version