തിരുവനന്തപുരം: ഇ വാര്‍ത്ത മാനേജിങ് എഡിറ്ററും ഉടമയും കോം ഇന്ത്യ മുന്‍ പ്രസിഡന്റുമായിരുന്ന അല്‍ അമീന്റെ പിതാവ് കാര്യവട്ടം തുണ്ടത്തില്‍ ദാറുല്‍ ഹുദയില്‍ സുലൈമാന്‍ നിര്യാതനായി.69 വയസായിരുന്നു. ഇവാര്‍ത്തയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.
ഷാഹിദാ ബീവിയാണ് ഭാര്യ. അല്‍ അമീന്, അമീന, അമീറ എന്നിവരാണ് മക്കള്‍. ട്രഷറി വിഭാഗത്തില്‍ ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി മുസ്ലീം പള്ളിയില്‍ നടത്തി .
Discussion about this post