കാസര്‍ഗോഡ്: വസ്ത്രം തേച്ചതിന് ശേഷം തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ വീടുപൂട്ടിപോയി. തിരിച്ച് വരുമ്പോള്‍ കാണുന്നത് വീട്ടില്‍ നിന്ന് ഉയരുന്ന കറുത്ത പുക. അമ്പരന്ന് വീട് തുറന്ന് നോക്കിയപ്പോള്‍ ഞെട്ടുന്ന കാഴ്ച. കിടക്കയും കട്ടിലും എല്ലാം കത്തിനശിച്ചു. ആടിയം റോഡരികിലെ ബാലന് കുന്നുമ്മലിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
രാവിലെ കിടപ്പുമുറിയില്‍ വെച്ച് ഉപയോഗിച്ച തേപ്പുപെട്ടി ഓഫ് ചെയ്യാതെ വീട്ടുകാര്‍ വീടുപൂട്ടി ജോലിക്കു പോവുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ വീട്ടുടമസ്ഥനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ വന്നു തീ കെടുത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
Discussion about this post