കല്‍പ്പറ്റ: മാനന്തവാടിയില്‍ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് ആണ് ദാരുണമായി മരിച്ചത്. 29 വയസായിരുന്നു. പരേതനായ നുച്ച്യയന്‍ അഹമ്മദിന്റെ മകനാണ് മരിച്ച സാലിഹ്.
വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാലിഹിന് ഷോക്കേറ്റത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
Discussion about this post