തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നു. വിഷയത്തില്‍ പ്രതികരണവുമായി ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. പല താരങ്ങളും ശൈലജ ടീച്ചറുടെ ചിത്രം പങ്കുവെച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ആ സമയം, തന്റെ കടുത്ത പ്രതിഷേധം നടി റിമ കല്ലിങ്കല്‍ കുറിച്ചു. ‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…’ ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ കുറിക്കുന്നു. കെ.കെ. ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.
Discussion about this post