തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍; തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിപ്പ് നടക്കുന്നതായി പരാതി. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് മുല്ലപ്പള്ളി പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി തന്റെ സഹപ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ അകപ്പെടരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version