കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 20 പൈസയും ഡീസലിന് 10 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 73 രൂപ 74 പൈസയും ഡീസലിന് 69 രൂപ 31 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 72 രൂപ 29 പൈസയും ഡീസലിന് 67 രൂപ 95 പൈസയുമാണ് നിരക്ക്.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 55 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 22 പൈസയുമാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 60.25 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.
Discussion about this post