പാലക്കാട്: കര്‍ണാടക ബിജെപി എംപി തേജസ്വീ സൂര്യയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്ത് വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
]
ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവ വായു എത്തിക്കുന്നു. കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു ..രണ്ട് പ്രസ്ഥാനങ്ങള്‍ ..രണ്ട് ആശയങ്ങള്‍ . രണ്ട് നേതാക്കന്മാരെന്ന് ഷാഫി പറമ്പില്‍ കുറിക്കുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ കിടക്ക ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി തേജസ്വീ സൂര്യ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
എന്നാല്‍ തൊട്ടടുത്ത ദിവസം കോവിഡ് വാര് റൂമിലെത്തിയ തേജസ്വി സൂര്യ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകള്‍ മാത്രം വിളിച്ചുപറഞ്ഞ് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെ അഴിമതി ആരോപണം മുസ്ലീം വിദ്വേഷത്തിനായി ഉപയോഗിക്കുന്നതായുളള വിമര്‍ശം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പില്‍ തേജസ്വി സൂര്യയ്ക്കെതിരെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ
ജീവ വായു എത്തിക്കുന്നു
കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു ..
രണ്ട് പ്രസ്ഥാനങ്ങള്‍
രണ്ട് ആശയങ്ങള്‍
രണ്ട് നേതാക്കന്മാര്
Discussion about this post