തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. വര്‍ക്കല സ്റ്റേഷനിലെ എഎസ്ഐ സാജനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് സാജന് മരണത്തിന് കീഴടങ്ങിയത്.
അടുത്ത മാസം സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയാണ് സാജന്റെ വിയോഗം. ഇത് സഹപ്രവര്‍ത്തകരെയും സങ്കടത്തിലാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post