ഓക്‌സിജനല്ല, രക്തത്തിലെ ഓക്‌സിജൻ അളക്കാനുള്ള ഉപകരണത്തിന് ക്ഷാമം; പൾസി ഓക്‌സിമീറ്ററിന് കടുത്ത ക്ഷാമം; മൂന്നിരട്ടി വിലയും!

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി ശ്രദ്ധിക്കേണ്ടത് ചികിത്സാഘട്ടത്തിലും നിരീക്ഷണഘട്ടത്തിലും അതായവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന പൾസി ഓക്‌സി മീറ്റിറിനാകട്ടെ തീവിലയും വലിയ ക്ഷാമവുമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

കോവിഡ് തീവ്രവ്യാപനം തുടരവെസംസ്ഥാനത്ത് പൾസ് ഓക്‌സി മീറ്റർ കിട്ടാനില്ലാത്ത അവസ്ഥയാണ്. ലഭ്യമായവയ്ക്ക് ആണെങ്കിൽ മൂന്നിരട്ടി വിലയും നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.

ശരീരത്തിൽ നിന്ന് രക്തം എടുക്കാതെ തന്നെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നതിനാണ് പൾസ് ഓക്‌സി മീറ്റർ ഉപയോഗിക്കുന്നത്. കോവിഡിന് മുമ്പ് മുൻനിര ബ്രാൻഡുകളുടെ ഓക്‌സി മീറ്ററുകൾക്ക് വരെ 600 രൂപയോളമായിരുന്നു വില. എന്നാലിപ്പോൾ ഓക്‌സിമീറ്ററുകളുടെ വില 2000 ത്തിന് മുകളിലാണ്. ഏപ്രിൽ മാസത്തോടെയാണ് വില ഇത്രയധികം വർധിച്ചതും ക്ഷാമമുണ്ടായതെന്നും മെഡിക്കൽ സ്ഥാപന അധികൃതർ പറയുന്നു.

Exit mobile version