കൊച്ചി: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങി കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്.
വോട്ടഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും വൈറ്റ് വാഷ് ചെയ്തു. പേപ്പര്‍ നിര്‍മിത സാമഗ്രികള്‍ റീസൈക്കിളിംഗിനും കത്തിയ്ക്കാനുമായി മാറ്റി. ബോര്‍ഡുകള്‍ പുനരുപയോഗത്തിനായി ഉപയോഗിക്കും.
പലരും നമുക്ക് അനുമതി നല്കിയിട്ടാണ് ചുവരെഴുത്തുകള്‍ നടത്തുന്നത്. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്. വൃത്തിയുള്ള നഗരമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്നും പി രാജീവ് പറഞ്ഞു.
Discussion about this post