കോട്ടയം: മന്ത്രി ജി.സുധാകരനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിനു നേരെ പാഞ്ഞടുത്തത്. കരിങ്കൊടി കാണിച്ചവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.