കോട്ടയം: വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ്. മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പെട്ടെന്ന് പിറകോട്ട് വീഴുകയായിരുന്നു.
വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ പത്തനംതിട്ടയിലും വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വള്ളംകുളം തെങ്ങുംതറ ഗോപിനാഥക്കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പര്‍ ബൂത്തായ വള്ളംകുളം ഗവ.യുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്.
Discussion about this post