തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം ലയ രാജേഷ്.
സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും പിഎസ്സി ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാരാണിത്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചതെന്നും ലയ പറഞ്ഞു.
അസോസിയേഷന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമാണ്. വാര്‍ത്തയുടെ ഉറവിടം അറിയണമെന്ന് അസോസിയേഷന് താല്പര്യമുണ്ട്. ഇത് മാധ്യമങ്ങള്‍ തിരുത്തണമെന്നും ലയ ആവശ്യപ്പെട്ടു. വ്യക്തിപരമായ സ്വാതന്ത്ര്യമാണ് വോട്ടെന്നും അസോസിയേഷന് അക്കാര്യത്തില്‍ ഇടപെടില്ലെന്നും ലയ വ്യക്തമാക്കി.
പിഎസ്സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗസ്ഥാര്ഥികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് പരാജയപ്പെടുത്തണമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകള്‍ ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത വന്നത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പേര് അതില്‍ ഉള്‍പ്പെടുത്തിയത് തങ്ങളുടെ അറിവോടെയല്ല. അത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും ലയ വ്യക്തമാക്കി.
Discussion about this post