തിരുവനന്തപുരം; അരി വിതരണം തടസ്സപ്പെടുത്തിയ യുഡിഎഫിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. അരി വിതരണം തടയാനും വിഷു,ഈസ്റ്റര്‍ കിറ്റ് മുടക്കാനും ശ്രമിച്ച യുഡിഎഫ് നടപടിക്ക് എതിരെ ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കുമെന്ന് എഎ റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീം ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
സര്‍ക്കാരിന്റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം. വിഷു,ഈസ്റ്റര്‍ കിറ്റ് മുടക്കാനും പ്രതിപക്ഷ നേതാവ് പങ്കുവഹിച്ചു.
അതിന്റെ ഭാഗമാണ്, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്പെയായിരുന്നു. എല്ലാ വിശേഷദിവസങ്ങളിലും പിണറായി സര്‍ക്കാര്‍ നടത്തിവരുന്ന റേഷന്‍ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
തെരഞ്ഞെടുപ്പിന്റെ മറവില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ കഞ്ഞിവച്ച് പ്രതികരിക്കും.
Discussion about this post