കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമ എന്നിവരാണ് അക്രമത്തിനിരയായത്.
കല്‍പ്പത്തൂരിലെ കുളക്കണ്ടി അഖില്‍രാജ് (24, ), കൂത്താളി മൂരികുത്തിയിലെ നല്ലാക്കൂല്‍ മീത്തല്‍ ഷിബു (34) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 17 ന് ഹര്‍ത്താലിന്റെ മറവില്‍ അമ്പലത്തുക്കുളങ്ങരവച്ചാണ് ആര്‍എസ്എസുകാര്‍ ഇവരെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇരുവരേയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമിസംഘം നടുവണ്ണൂരില്‍ തടഞ്ഞിട്ട് വീണ്ടും മര്‍ദിച്ചത്.
പേരാമ്പ്ര എസ്ഐ ദിലീഷ് സാഠോവിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ട്. ഇവരില്‍ പലരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
Discussion about this post