കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്മ്മജന് ബോള്‍ഗാട്ടി പിന്തുണ തേടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.
കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയും കെഎസ്യു സംസ്ഥാന അധ്യക്ഷനുമായ കെഎം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണ, കെ രാഘവന് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാര്‍ഥികള്‍ കാന്തപുരത്തെ കണ്ടത്.
ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്മ്മജന് റോഡ്ഷോ നടത്തി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ധര്‍മ്മജന്റെ പ്രചാരണത്തിനായി കൂടുതല്‍ സിനിമാ താരങ്ങളെത്തുമെന്ന് രമേഷ് പിഷാരടി പറഞ്ഞു.
പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അണിനിരന്നു. ബാലുശ്ശേരി ടൗണ്‍ വരെ 7 കിലോമീറ്റര്‍ ദൂരമാണ് പ്രചരണ വാഹനങ്ങള്‍ സഞ്ചരിച്ചത്.
Discussion about this post