പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ശോഭാ സുരേന്ദ്രന് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കും. അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ തന്നെയായിരുന്നു വ്യക്തിപരമായ അസൗകര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് സംസാരിച്ചിരുന്നു. ബി ജെപിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും വളരെ നല്ല ബന്ധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അടുത്ത സൗഹൃദമാണ്. ബാക്കിയൊക്കെ മാധ്യമങ്ങളുണ്ടാക്കുന്ന കഥകളാണ്. ഈ കഥകള്‍ക്കൊക്കെ 24 മണിക്കൂറിന്റെ ആയുസ് പോലുമില്ല എന്നും സുരേന്ദ്രന് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പളളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന് തന്നെ ശോഭാ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.
ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളള കഴക്കൂട്ടം മണ്ഡലം ശോഭയ്ക്ക് നല്‍കിയേക്കും. കഴക്കൂട്ടം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് വി മുരളീധരന് രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ ആരെ രംഗത്ത് ഇറക്കുമെന്നത് സംബന്ധിച്ച് വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്.
Discussion about this post