തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ നേമത്ത് മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രം. താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
എന്നാല്‍ രണ്ടിടങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം ഉടന്‍ മാറുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന് തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post