കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.
കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു. കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു.
എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ എഐസിസി സെക്രട്ടറിയായ പിസി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നു വന്നു. ഉമ്മന്‍ ചാണ്ടിയാണ് വിഷ്ണുനാഥിനെ നിര്‍ദേശിച്ചത്.
ഇതോടെ ബിന്ദു കൃഷ്ണയോട് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊല്ലത്തിന് പകരം കുണ്ടറയില്‍ മത്സരിക്കണം എന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജിയും പ്രതിഷേധവുമെന്നാണ് സൂചന.
ചുവരുകള്‍ അടക്കം ബുക്ക് ചെയ്ത ശേഷം ഇനി മറ്റൊരിടത്തേക്ക് മാറാനികില്ലെന്ന് ബിന്ദുകൃഷ്ണ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചു. രാജി വച്ചവരില്‍ എ ഗ്രൂപ്പ് നേതാക്കളും ഉള്‍പ്പെടുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ നിസ്സഹകരിക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്. ശൂരനാട് രാജശേഖരന്, കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവി എന്നിവര്‍ക്കുവേണ്ടിയും ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നുണ്ട്.
പുനലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരില്‍ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
Discussion about this post