ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അംഗത്വം നല്കി.
നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം രാജിവെച്ച വിജയന് തോമസ് പ്രാഥമിക അംഗത്വവും രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും
ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയന് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ള
കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.
Discussion about this post