കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനാപുരത്തെ ഇടതു സ്ഥാനാര്‍ത്ഥിയായ കെബി ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങി പിതാവ് ബാലകൃഷ്ണപ്പിള്ള. സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് ഗണേഷ്കുമാര്.
സ്ഥാനാര്‍ത്ഥിക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം തന്നെയാണ് ലഭിച്ചത്.
ഇതോടെയാണ് സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ ബാലകൃഷ്ണപ്പിള്ള മകന് വേണ്ടി നേരിട്ട് പ്രചരണത്തിനിറങ്ങിയത്. പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ചാണ് അദ്ദേഹം കളത്തിലിറങ്ങുന്നത്. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്നതാണ്.
Discussion about this post