BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, December 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘വാഗ്ദാനങ്ങളുടെ പെരുമഴ, പകരം ചോദിച്ചത് അവളുടെ ശരീരവും! അസുഖം ഭേദമായിട്ട് മതിയെന്ന ആനുകൂല്യവും’ കാന്‍സര്‍ രോഗിയോടുള്ള സമീപം തുറന്നെഴുതി കുറിപ്പ്

Soumya by Soumya
March 12, 2021
in Kerala News
0
cancer patient | Bignewslive
490
VIEWS
Share on FacebookShare on Whatsapp

കൊച്ചി; കാന്‍സര്‍ രോഗിയായ യുവതിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് ലക്ഷ്മി ജെ. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം ലക്ഷ്മി പങ്കിട്ടത്. കാന്‍സര്‍ രോഗിയായ പെണ്‍കുട്ടിക്ക് വേണ്ടി ധനസഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വികാരനിര്‍ഭരമായാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. കുറിപ്പ് ഇതിനോടകം വൈറലാവുകയും ചെയ്തു.

READ ALSO

ഏഴ് ജില്ലകളിൽ കലാശക്കൊട്ട്, ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയുൽമുന്നണികൾ

ഏഴ് ജില്ലകളിൽ കലാശക്കൊട്ട്, ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയുൽമുന്നണികൾ

December 7, 2025
3
സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചു, കൊച്ചുവേലായുധന് വീട് നിർമ്മിച്ച് നല്‍കി സിപിഎം, പുതിയ വീടിൻ്റെ പാലുകാച്ചൽ തെരഞ്ഞെടുപ്പിന് ശേഷം

സുരേഷ് ഗോപി അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചു, കൊച്ചുവേലായുധന് വീട് നിർമ്മിച്ച് നല്‍കി സിപിഎം, പുതിയ വീടിൻ്റെ പാലുകാച്ചൽ തെരഞ്ഞെടുപ്പിന് ശേഷം

December 7, 2025
3

കാന്‍സര്‍ രോഗിക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം എതിര്‍ക്കുകയും പിന്നീട് വാഗ്ദാനങ്ങളുടെ നീണ്ട നിരയായിരുന്നുവെന്നും ലക്ഷ്മി കുറിക്കുന്നു. പകരമായി ചോദിച്ചത് അവളുടെ ശരീരമാണെന്നും അസുഖം ഭേദമായിട്ട് മതിയെന്ന ആനുകൂല്യവും മുന്‍പോട്ട് വെച്ചുവെന്ന് ലക്ഷ്മി കുറിക്കുന്നു.

cancer patient | Bignewslive

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വായിക്കുന്നതിന് മുൻപേ ഇത് നോവലോ നാടകത്തിലെ വരികളോ ഒന്നുമല്ല പച്ചയായ ജീവിതത്തിന്റെ നേർ കാഴ്ച!!! ബാംഗ്ലൂർ എന്ന കോൺക്രീറ്റ് കാട്ടിൽ നിന്ന് കാൻസർ ചികിത്സയ്ക്കു ബുദ്ധിമുട്ടുന്ന രോഗികൾക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുമ്പോൾ ഉള്ള ഒരുപാട് ആൾക്കാരുടെ സമീപനം.!!
അങ്ങനെ ഉള്ളവരുടെ കൂടെ ദൈവം പറഞ്ഞു വിട്ടത് പോലെ ഉള്ള കുറച്ചു നല്ല മനുഷ്യർ…

ദൈവത്തിന്റെ പ്രതിരൂപങ്ങൾ….ഇടം കൈ കൊടുക്കുന്നത് വലതു കൈ പോലും അറിയരുത് എന്ന് ആഗ്രഹിക്കുന്നവർ…. അവരെ കുറിച്ച് ലോകം അറിയണം എന്ന് തോന്നി….!!! ഞാനും ഒരു ക്യാൻസർ സർവൈവർ ആണ് അതുകൊണ്ടുതന്നെ ആ രോഗത്തിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും എനിക്ക് മനസ്സിൽ ആകും.ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരുപാട് പേരുണ്ട് അങ്ങനെ. നമുക്കോ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ ഒരാൾക്ക് എങ്കിലും ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ ഒരിക്കൽ പോലും നമുക്ക് മറ്റൊരാളുടെ സങ്കടം കണ്ടു നിൽക്കാനാവില്ല. കാരണം അതിന്റെ ദുരന്ത പർവ്വം താണ്ടിയവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാകു…!!

ഇത് ഒരു പെൺകുട്ടിയുടെ കഥ ആണ്….അവൾക്ക് വേണ്ടി ധന സഹായം അഭ്യർത്ഥിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ ആണ്….ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറന്നവൾ,…. എല്ലാവരേയും പോലെ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമൊക്കെയായി ജീവിതം തുടങ്ങിയവൾ…….ഇനിയും അവശേഷിക്കുന്ന കടമകൾക്കും കർമ്മങ്ങൾക്കും ഒക്കെയായി ജിവിതത്തെ പകുത്തവൾ.. ഓരോന്നായി കൈപ്പിടിയിലൊതുക്കി മുന്നേറുമ്പോൾ അപ്രതിക്ഷിതമായി കടന്നെത്തിയ അർബുദമെന്ന വിരുന്നുകാരൻ…..എന്നിടും തളരാതെ ജീവിതത്തെ മുറുകെപ്പിടിച്ച് അതിജീവനത്തിന്റെ മുൾവഴികളിൽ നിരന്തരം വേദനയോട് മത്സരിച്ചവൾ…..!!!!

അതുവരെ കാത്തുവെച്ച സമ്പാദ്യങ്ങൾ കൈവിരലുകൾക്കിടയിലൂടെ ജലതുള്ളികൾ പോലെ വഴുതിപ്പോകുമ്പോൾ……ഓരോ ദിവസങ്ങളും തീവ്രമായ വേദനയോടെ പുലരുകയും അസ്തമിക്കുകയും ചെയ്യുമ്പോൾ..ഒരു നിമിഷമെങ്കിലും ജീവിതത്തെ തിരികെ പിടിക്കാൻ നമുക്കിടയിലേക്ക് കൈനീട്ടി ഇറങ്ങേണ്ടി വരുന്ന ഒരുവളുടെ കടുത്ത നിസഹായതയെപറ്റി ചിന്തിച്ചിട്ടുണ്ടോ..? ആത്മസംഘർഷങ്ങളെപ്പറ്റി.? ഓരോ രോമകുപങ്ങളിലൂടെയും ഇറങ്ങിപോകുന്ന സ്വഭിമാനത്തെപ്പറ്റി…..തിളച്ചിറങ്ങുന്ന കണ്ണീരിലും പ്രത്യാശയുടെ തിരിവെട്ടം കാക്കുന്ന നനഞ്ഞ കണ്ണുകളെപ്പറ്റി….

ഹൃദയത്തിലെ നൂറുനൂറു വേവലാതികളെപ്പറ്റി….അത്രമേൽ പ്രതീക്ഷയോടെ ആവണം ചികിത്സാ സഹായം ചോദിച്ചിരിക്കുക,,,!!!! മരിക്കുമെന്നുറപ്പുള്ള ഒരുവൾക്ക് വേണ്ടി വെറുതെ പണം നശിപ്പിക്കാനില്ലെന്ന മറുപടി..!!!ഹോ..!!!! എത്ര ദയനീയമാണത്….!!!!! അവനവനിലേക്ക് മാത്രമൊതുങ്ങി,…. നോട്ടുകെട്ടുകൾ കിടക്ക വിരിയാക്കി കണ്ണടക്കുന്നവർ……..പണത്തെ മാത്രം സ്നേഹിച്ച് ഷണ്ഡത്വമണിഞ്ഞവർ….

ഒരു മനസാക്ഷിക്കുത്തുപോലുമില്ലാതെ….ഒരു ജീവിതത്തെ മരണത്തിലേക്ക് അയക്കുന്നവർ….അവശേഷിക്കുന്ന ഒരിത്തിരി പ്രതീക്ഷയെ പോലും തല്ലിക്കെടുത്തുന്നവർ..!!!! വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു അടുത്തത്,…!!! പകരം വെയ്ക്കേണ്ടത് അവളുടെ ശരീരമായിരുന്നു….

അസുഖമൊക്കെ മാറിയിട്ടുമതിയെന്ന ആനുകൂല്യവും…പെണ്ണെന്നാൽ തെരുവോരങ്ങളിലെ മാട്ടിറച്ചിക്കടകളിൽ തൂങ്ങിയാടുന്ന മാംസക്കഷണം മാത്രമാണെന്ന് ധരിക്കുന്നവർ….അവശേഷിക്കുന്ന എല്ലിൻ കക്ഷണവും കടിച്ച് വലിക്കാൻ കാത്ത് നിൽക്കുന്ന തെരുവ് നായയുടെ കൊതിയേക്കാൾ തരംതാണവർ. പെൺശരീരങ്ങൾ ഭോഗവസ്തു മാത്രമാണെന്ന് ധരിച്ചവർ.

ഒന്ന് ചോദിക്കട്ടെ , സ്വന്തം അമ്മ ആയിരുന്നെങ്കിലോ..പെങ്ങളോ…മകളോ…ആയിരുന്നെങ്കിലോ..അപ്പോൾ മാത്രം പൊള്ളുമല്ലേ,…???? നിലവിളിച്ച് ഓടുമല്ലേ,????

എവിടെ,….ഒന്നാലോചിച്ചാൽ ചിലപ്പോൾ ഇങ്ങനെ ഉള്ളവർ അവരിലും രതിച്ചൂട് തിരയുന്നുണ്ടാവാം….വിവേചനബുദ്ധിയില്ലാത്ത കാമം മാത്രം കാണുന്ന മൃഗതൃഷ്ണ നിറഞ്ഞ വിടൻമാർ..മനുഷ്യത്വം വറ്റിപ്പോയിരിക്കുന്നു. നൻമകൾ മരിച്ചിരിക്കുന്നു,..ഇവിടമിപ്പോൾ നിരന്തരം പെൺശരീരങ്ങൾ ബലിയർപ്പിക്കപ്പെടുന്ന പെണ്ണിന്റെ മണമുള്ള ചിതകൾ മാത്രം എരിയുന്ന ചുടലക്കാട് മാത്രമാണ്.

പ്രായഭേദമില്ലാതെ, ദേശവും ഭാഷയും കാല വ്യത്യാസവുമില്ലാതെ പെൺശരീരങ്ങളിവിടെ ആഘോഷിക്കപ്പെടുകയാണ്. എത്രയോ കാഴ്ചകളാണ്,….അനുഭവങ്ങളാണ്, നമ്മൾ മാത്രം തിരക്കിലാണ് ……പ്രതികരിക്കാതെ , അറിയാതെ. നമ്മിലേക്ക് ചുരുങ്ങിപ്പോകുന്നവർ,…..!!!!!

സഹായിക്കാനാവില്ലായിരിക്കാം എന്നാൽ വേദന തീന്ന് അത്രമേൽ ദുർബലമായവരോട്..അവരുടെ നിസഹായതക്ക് ശരീരത്തെ വെച്ച് വിലപേശരുത്.

ഇന്ന് അവളായിരിക്കാം ,…..നാളെ നമ്മുടെ മകളോ ഭാര്യയോ അമ്മയോ പെങ്ങളോ ഒക്കെ ആവാം ചിലപ്പോൾ നമ്മൾ തന്നെയാവാം. അപ്പോൾ മാത്രമേ നമ്മൾ പഠിക്കു..ഒരു ജീവിതത്തിന്റെ വില. അത് ക്കൈയ്യിലൊതുക്കാൻ പാടുപെടുന്നവരുടെ നെഞ്ചിടിപ്പുകൾ….വെറുപ്പ് തോന്നുന്നില്ലേ നിങ്ങൾക്ക് നിങ്ങളോട് തന്നെ…കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെ പകർത്താനാവാത്ത കണ്ണുകളെയോർത്ത്. ആർത്തലച്ചൊടുവിൽ തളർന്ന് നിശ്ചലമായ കരച്ചിലുകളെ കേൾക്കാത്ത കാതുകളെയോർത്ത്..കണ്ണീര് കലർന്ന് ദൈന്യമായ നോട്ടങ്ങളെ മൗനം കൊണ്ട് അവഗണിച്ച നാവിനെയോർത്ത്. തികരിക്കുവാനാവുമായിരുന്നിട്ടും അനക്കമറ്റ് ഷണ്ഡത്വം പൊതിഞ്ഞ കരങ്ങളെയോർത്ത്..

അവനവനിലേക്ക് മാത്രം ഒതുങ്ങി തീർത്ത ഹൃദയത്തെ ഓർത്ത്…കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ആഴത്തിൽ ചിന്തിച്ചു നോക്കുക.

കാരണം ഇതൊരു കഥയല്ല , ജീവിതമാണ്. ഒരാളുടെയല്ല, നമുക്കിടയിലെ നിസഹായരായ ഒരുപാട് പേരുടെ..ചിന്തിച്ച് കാണില്ല, അതിനുള്ള സമയം നമുക്കില്ലായിരുന്നുവല്ലോ. എന്നാൽ ചിന്തിച്ച ചിലരുണ്ട്, നമുക്കിടയിൽ തന്നെയുള്ളവർ. സഹായവാഗ്ദാനങ്ങളുടെ നിഴൽ മറക്കിടയിൽ അറപ്പില്ലാതെ മാംസംകൊതിച്ചവർ, കൊല്ലാതെ കൊല്ലുന്നവർ..!!!

എന്നാൽ നൻമയുടെ ഉറവകൾ ഇപ്പോഴും ഹൃദയത്തിലൊഴുകുന്ന ചിലരുമുണ്ട്….ആരുമില്ലാത്തവർക്ക്,…..എല്ലാ ആശ്രയങ്ങളും നഷ്ടപ്പെട്ടവർക്ക് ഒടുവിൽ ദൈവം അറിഞ്ഞു നൽകുന്ന വരം,….!!!!ചിലപ്പോൾ ദൈവത്തേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നവർ…..അങ്ങിനെയുള്ള ഒന്ന് രണ്ട് പേരുടെ നല്ലമനസ്സാണ് ഇപ്പോഴുമവളും അവളെ പോലുള്ള കുറച്ചു പേരും ജീവിച്ചിരിക്കുന്നത്,….!!!

ഇവരൊക്കെയാണ് കാണപ്പെട്ട ദൈവങ്ങളെന്ന് അറിയപ്പെടേണ്ടത്…..ഇങ്ങനെയുള്ള ഈ കാലത്ത് മറ്റൊന്നും ആഗ്രഹിക്കാതെ സഹായിക്കാൻ മനസ്സ് കാണിച്ച പൂർണമായി വ്യത്യസ്തരായ രണ്ട് മൂന്ന് പേർ. മൂന്ന് പേരും ബാംഗ്ലൂർ മലയാളികൾ. അവരുടെ നന്മ മറ്റുള്ളവർ കൂടി അറിയണമെന്ന് തോന്നി. ആ വലിയ മനുഷ്യരുടെ കാരുണ്യം കൊണ്ട് മാത്രമാണ് ഇന്ന് ഈ ബാംഗ്ലൂർ സിറ്റിയിൽ അഞ്ചു രോഗികൾ ചികിത്സ തുടരുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്നുള്ളതിന് ഉത്തമ തെളിവാണ് ഇവർ. ഒരുപക്ഷേ ആ കുഞ്ഞുങ്ങളുടെ ജീവിതം രക്ഷിക്കാൻ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാർ. ഇതൊക്കെയല്ലേ ശരിക്കും ഷെയർ ചെയ്യേണ്ടത്?

Tags: Cancer patientcancer patient donation

Related Posts

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക
Kerala News

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക

June 5, 2025
2
പനിയില്‍ തുടക്കം, പിന്നീടുള്ള ചികിത്സയില്‍ കാന്‍സറാണെന്ന് കണ്ടെത്തി, 4 വയസുകാരന്‍ ചികിത്സ സഹായം തേടുന്നു
Kerala News

പനിയില്‍ തുടക്കം, പിന്നീടുള്ള ചികിത്സയില്‍ കാന്‍സറാണെന്ന് കണ്ടെത്തി, 4 വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

August 10, 2023
104
cricket
Kerala News

കാരണ്യത്തിന്റെ സെഞ്ചുറി; ടൂര്‍ണമെന്റ് നടത്തികിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്ന ക്രിക്കറ്റ് ക്ലബ്

March 12, 2023
5
cancer patient | Bignewslive
Kerala News

ഒരു വർഷം മുൻപ് അമ്മയെ അർബുദം കവർന്നു, ശേഷം താങ്ങായി നിന്ന അച്ഛനും വിടപറഞ്ഞു; അനാഥമായത് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികൾ! തീരാനോവ്

January 11, 2023
18
‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന്  അപേക്ഷിച്ച് ആറുവയസുകാരന്‍
India

‘ഡോക്ടര്‍ എനിക്ക് കാന്‍സറാണ്, 6 മാസം കൂടി മാത്രമേ ജീവിക്കൂ’: മാതാപിതാക്കളോട് പറയരുതെന്ന് അപേക്ഷിച്ച് ആറുവയസുകാരന്‍

January 5, 2023
48
മഞ്ജുവാര്യറെ കാണണമെന്ന ആഗ്രഹം സഫലമാക്കി, ഓള്‍ ദ ബെസ്റ്റും വാങ്ങി: സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാതെ കൃപ യാത്രയായി
Kerala News

മഞ്ജുവാര്യറെ കാണണമെന്ന ആഗ്രഹം സഫലമാക്കി, ഓള്‍ ദ ബെസ്റ്റും വാങ്ങി: സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാതെ കൃപ യാത്രയായി

March 1, 2022
53
Load More
Next Post
lighting | bignewslive

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Ganesh Kumar | Bignewslive

കൊവിഡ് ബാധിച്ച് ഗണേഷ് കുമാര്‍ ചികിത്സയില്‍; മകന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി അച്ഛന്‍ ബാലകൃഷ്ണപ്പിള്ള, നേതൃത്വത്തിന് ആശ്വാസം

nitin gadkari and scania

സ്‌കാനിയയിലും അഴിമതി; ഏഴു സംസ്ഥാനങ്ങളിലേക്ക് ബസ് എത്തിക്കാൻ സ്‌കാനിയ ഇന്ത്യയിലെ പ്രമുഖർക്ക് കൈക്കൂലി നൽകി; നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ആഡംബര വാഹനം നൽകി; കേന്ദ്രത്തെ കുരുക്കി സ്വീഡിഷ് മാധ്യമം

Discussion about this post

RECOMMENDED NEWS

നടിയെ ആക്രമിച്ച കേസ്: വിധി നാളെ, രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിക്കും

‘ നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു’ ; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്

16 hours ago
6
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു

14 hours ago
5
നടിയെ ആക്രമിച്ച കേസ്: വിധി നാളെ, രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിക്കും

നടിയെ ആക്രമിച്ച കേസ്: വിധി നാളെ, രാവിലെ 11 ന് കോടതി നടപടികള്‍ ആരംഭിക്കും

21 hours ago
4
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version