ആലപ്പുഴ-എറണാകുളം റൂട്ടില്‍ ചേര്‍ത്തലയ്ക്കടുത്ത് റെയില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. വയലാര്‍ കോതക്കുളങ്ങര ലവല്‍ ക്രോസിനു സമീപം വൈദ്യുതി ലൈനിലേക്കാണു മരം വീണത്. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി.
റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്. ധന്‍ബാദ്, ഇന്റര്‍ സിറ്റി എക്സ്പ്രസുകള്‍ 45 മിനിട്ടോളം വൈകി. റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ആലപ്പുഴയിലൂടെയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.