കൊച്ചി: ഞാന്‍ മരണപ്പെട്ടാല്‍ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ പെടുത്തരുത്, ബലിദാനി വിസമ്മതപത്രം എന്ന തരത്തില്‍ ബിജെപിക്കതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ ക്യാംപെയിന്. വേണുഗോപാലന്‍ നായരുടെ മരണവും തുടര്‍ന്ന് സംഘികള്‍ നടത്തിയ നടകീയ രംഗങ്ങള്ക്കുമെതിരെയാണ് ക്യാംപെയിന്. തന്നെ ബിജെപിയുടെ ബലിദാനി ആസക്കരുത് എന്നാവശ്യപ്പെട്ടുള്ള വിസമ്മത പത്രവും പ്രചരിക്കുന്നു.
വേണുഗോപാലന്‍നായര്‍ എന്ന വ്യക്തി തിരുവനന്തപുരത്തെ ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്യുകയും ഉടനെ തന്നെ ശബരിമല വിഷയത്തിലുള്ള ദുഖമാണ് അയാളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും ബിജെപി പ്രചരിപ്പിക്കുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് വിസമ്മതപത്ര ക്യാംപെയിന് നടന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയുടെ ഇ മെയിലില്‍ അയച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന് നടക്കുന്നത്. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണമൊഴി നല്കിയ വേണുഗോപാലന്‍ നായരെ ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തുകയാണ് ബിജെപി…
Discussion about this post