തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സംസ്ഥാനത്തെ വ്യാപാരികളുടെ പ്രതിഷേധം. തിരുവനന്തപുരം പാങ്ങോടാണ് ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചത്. കടകള്‍ അടപ്പിക്കാന്‍ എത്തിയപ്പോഴാണ് സമരക്കാര്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.
കോഴിക്കോട് മിട്ടായി തെരുവിലും ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ പ്രതിഷേധമുണ്ടായി. ഇനിയുള്ള ഹര്‍ത്താലുകളോട് സഹകരിക്കില്ല , ജില്ലയിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് ജില്ലയിലെ വ്യാപാര സംഘടനകള്‍ അറിയിച്ചു. കടകള്‍ക്ക് പോലീസ് സംരക്ഷണ നല്‍കണമെന്ന അവശ്യവുമായി കോടതിയെ സമീപിക്കുമെന്നും വ്യാപാരി സംഘടനകള്‍ അറിയിച്ചു.
Discussion about this post