കൊല്ലം: തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ, കൊല്ലത്ത് വീണ്ടും മുകേഷ് എന്ന ചര്‍ച്ച തകൃതിയായി നടക്കുകയാണ്. താരം സജീവമായി തന്നെ കൊല്ലത്ത് നില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രതിഷേധത്തിലും എംഎല്‍എ പങ്കെടുത്തു.
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രതിക്ഷേധിച്ചു സിപിഎം കൊല്ലം പോര്‍ട്ട് ലോക്കല്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് മുകേഷ് കുറിച്ചു. പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് കുറിപ്പ്;
മലയാളികളുടെ സ്വന്തം
ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു
Discussion about this post