കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ 17ന് മുമ്പ് പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം സമയം ചോദിച്ച് കെഎസ്ആര്‍ടിസി ഫയല്‍ ചെയ്ത ടൈം എക്സ്റ്റെന്ഷന് പെറ്റീഷന് ആണ് ഡിവിഷന് ബെഞ്ച് തള്ളിയത്. ഇനി സാവകാശം നല്കാന് ആവില്ലെന്നും കോടതി വ്യക്തമാക്കി.
അതേ സമയം ഹൈക്കോടതി വിധിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് എംഡി തച്ചങ്കരിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനവും നടത്തി.
Discussion about this post