തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്ന ശോഭ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം അനുനയിപ്പിച്ച് വീണ്ടും വേദികളിൽ എത്തിച്ചെങ്കിലും പാർട്ടിക്കുള്ളിൽ പോര് തുടരുന്നു. ശോഭ സുരേന്ദ്രനെ വീണ്ടും അവഗണിച്ചിരിക്കുകയാണ് കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും. ഇന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിയിലേക്കും ശോഭ സുരേന്ദ്രനെ ഉൾപ്പെടുത്താതെയാണ് ബിജെപിയുടെ നടപടി.

16 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ച ഇ ശ്രീധരനെയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനെയും കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്: സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എംഎൽഎ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ്, ഇ ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേശൻ, സഹ.ജനറൽ സെക്രട്ടറി കെ സുഭാഷ്, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ. പ്രഭാരി സി.പി രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.















Discussion about this post