ന്യൂഡല്‍ഹി: എന്‍എസ്എസ് സ്ഥാപക നേതാവ് മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും.
മന്നത്തിന്റെ ചിന്തകള്‍ നിരവധി പേര്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും യുവശാക്തീകരണത്തിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tributes to Sri Mannathu Padmanabhan Ji on his Punya Tithi. We recall his long lasting contributions towards social welfare and youth empowerment. His rich thoughts continue to motivate many.
— Narendra Modi (@narendramodi) February 25, 2021
‘സ്വാതന്ത്ര്യസമരസേനാനിയും മഹാനായ സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭനെ, അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ അനേകര്‍ക്ക് പ്രചോദനമായി തുടരുന്നു’ ഉപരാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
മഹാനായ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ മന്നത്ത് പദ്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ അനുസ്മരിക്കുന്നു. സാമൂഹിക സേവനത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായി സമർപ്പിതമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമായി തുടരുന്നു. pic.twitter.com/tLncAsvZxh
— Vice President of India (@VPSecretariat) February 25, 2021
Discussion about this post