മൂന്നാര്‍: പ്രഭാത സവാരിക്കിറങ്ങിയവരുടെ ഒപ്പം കൂടി നടത്തം ഓട്ടമായ വിചിത്ര സംഭവമാണ് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്. മാട്ടുപ്പെട്ടിയിലാണ് നടത്തക്കാരുടെ പിന്നാലെ കാട്ടാനയും കൂടിയത്. ഹൈറേഞ്ച് സ്കൂള്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്കു സമീപം ഒരാഴ്ചയായി ഒറ്റയാന് സ്ഥിരമായി എത്തുന്നു.
ആനയുടെ ശല്യം രൂക്ഷമാണെന്ന പരിതാകള് ഉയരുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരുടെ പിന്നാലെ കാട്ടാനയും ഒപ്പം കൂടുകയായിരുന്നു. പിന്നെ നടത്തം പതുക്കെ ഓട്ടമായി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 ന് പ്രഭാതസവാരിക്ക് ഇറങ്ങിയവരുടെ പിന്നാലെയാണ് ആനയും എത്തിയത്. ആനയുടെ നടപ്പിന്റെ വേഗം കൂടിയതോടെ സവാരിക്കാരുടെ നടത്തം ഓട്ടമായി. സ്കൂളിനു സമീപത്തെ വനമേഖലയില്‍ നിന്നാണ് ഒറ്റയാന് രാത്രിയാവുന്നതോടെ ജനവാസ മേഖലയിലേക്ക് എത്തുന്നത്.
വീടുകള്‍ക്ക് സമീപം പുലര്‍ച്ചെ വരെ മേഞ്ഞു നടന്ന ശേഷം നേരം വെളുക്കുമ്പോഴാണ് ഇവന്റെ മടക്കം. ഇന്നലെ പുലര്‍ച്ചെ ഇവിടത്തെ അധ്യാപക ക്വാര്‍ട്ടേഴ്സുകളുടെ മുറ്റത്തുകൂടി നടന്ന് ചെടിച്ചട്ടികളും വേലികളും മറ്റും തകര്‍ത്തു.
Discussion about this post