തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. 97 മുതല്‍ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഒഴിവുകള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സ്ഥാനക്കയറ്റത്തിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും നിര്‍ദ്ദേശം നല്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്സി വഴി നിയമിച്ചവരുടെ കണക്ക് മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.
Discussion about this post