വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വിവി വസന്ത കുമാറിന്റെ കുടുംബത്തിന്റെ സ്വപ്‌ന വീട് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. ഈ മാസം 14നാണ് വിവി വസന്ത കുമാര്‍ വീരമൃത്യു വരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നത്.
വയനാട് പുത്തൂര്‍ വയലില്‍ രണ്ട് മാസം കൊണ്ടാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വീടിന്റെ താക്കോല്‍ദാന ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സി കെ ശശീന്ദ്രന്‍ എംഎല്‍എയാണ് വസന്ത കുമാറിന്റെ ഭാര്യ ഷീനയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. കുടുംബത്തിന്റെ താത്പര്യപ്രകാരം നേരത്തേ വസന്ത കുമാറിന്റെ ഭാര്യയുടെ വെറ്റനറി സര്‍വകലാശാലയിലെ ജോലി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു.