കൊല്ലം: കൊട്ടാരക്കരയിൽ വെച്ച് പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെഎസ്ആർടിസിയുടെ KL15/7508 എന്ന നമ്പറിലുള്ള ബസാണ് കാണാതായത്. അധികൃതർ കൊട്ടാരക്കര പോലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പുലർച്ചെ 12.30ഓടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപമാണ് ബസ് പാർക്ക് ചെയ്തിരുന്നത്.
രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവർ വണ്ടിയെടുക്കാനായി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ വണ്ടി ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഡ്രൈവർ വണ്ടി മാറിയെടുത്ത് പോയതാകാമെന്ന ധാരണയിൽ, ഡിപ്പോയിൽ നിന്ന് പോയ മുഴുവൻ ഡ്രൈവർമാരെയും ബന്ധപ്പെടുകയായിരുന്നു.
എന്നാൽ ആർക്കും വണ്ടിയെക്കുറിച്ച് ഒരു ധാരണയുമില്ല. കൊട്ടാരക്കര പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വാഹനം മോഷണം പോയതാണോ എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post