ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ചെത്ത് തൊഴിലാളി പരാമര്‍ശത്തില്‍ പുതിയ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പരാമര്‍ശത്തില്‍ തെറ്റില്ലെന്നും ഉറച്ച് നില്‍ക്കുന്നുവെന്നും കെ സുധാകരന് വ്യക്തമാക്കി.
കുലത്തൊഴില്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്മാര് കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും സുധാകരന് പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം നടത്തിയത്.
കെ സുധാകരന്റെ വാക്കുകള്‍;
‘അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ചെത്ത് തൊഴിലാളി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. സംസ്ഥാനത്തിന്റെ പൊതു ഫണ്ട് ദുരുപയോഗം ചെയ്ത് സ്വന്തം സുഖത്തിന് ദുരുപയോഗിക്കുന്നു. അതാണ് താന്‍ അര്‍ഥമാക്കിയത്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്.
കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഹെലികോപ്ടറിലാണോ യാത്രചെയ്തത്. സിപിഎമ്മിന്റെ ആരും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സിപിഎം ആരോപിക്കേണ്ട കാര്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്നു വരുന്നു എന്നതില്‍ പ്രശ്നമുണ്ട്. മൂന്ന് ദിവസമായി ഇങ്ങനെ പറഞ്ഞിട്ട്. എന്നിട്ട് അത് സിപിഎം വിനിയോഗിച്ചിട്ടില്ലാലോ. സിപിഎം വിഷയമാക്കേണ്ടിടത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ വിഷയമാക്കുന്നതിന്റെ രഹസ്യമെന്താണ്.
എന്താണവരുടെ താത്പര്യം. കെപിസിസി നേതൃത്വത്തിന് ഞാന്‍ കത്തയച്ചിട്ടുണ്ട്. ഈ പരാമര്‍ശത്തില്‍ താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ല. എനിക്ക് അപാകം തോന്നിയിട്ടില്ല. ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു.
Discussion about this post