BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

‘ആദരാഞ്ജലി’ എന്നാല്‍ ആദരവോടെയുള്ള കൂപ്പുകൈ, ബഹുമാന സൂചകമാണ്; ‘ഐശ്വര്യ കേരള യാത്ര’ പരസ്യത്തില്‍ വിശദീകരണവുമായി വീക്ഷണം

Anu by Anu
January 31, 2021
in Kerala News
0
‘ആദരാഞ്ജലി’ എന്നാല്‍ ആദരവോടെയുള്ള കൂപ്പുകൈ, ബഹുമാന സൂചകമാണ്;  ‘ഐശ്വര്യ കേരള യാത്ര’ പരസ്യത്തില്‍ വിശദീകരണവുമായി വീക്ഷണം
253
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് മുഖപത്രം ‘വീക്ഷണം’. ബഹുമാന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നതെന്നാണ് വീക്ഷണത്തിന്റെ പക്ഷം.

ആദരാഞ്ജലി എന്ന വാക്ക് പ്രയോഗപരമായി തെറ്റല്ലെന്നും ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള്‍ നടത്താറുള്ളതെന്നും വിശദീകരണക്കുറിപ്പില്‍ വീക്ഷണം പറയുന്നു.

ഫൈനല്‍ പ്രൂഫിന് ശേഷം മാറ്ററില്‍ അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ടു പോകുമെന്നും വീക്ഷണം ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

പാര്‍ട്ടി മുഖപത്രത്തില്‍, യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള മുഴുവന്‍ പേജ് പരസ്യത്തിലാണ് പിഴവ് സംഭവിച്ചത്. ആശംസകളോടെ എന്നതിനു പകരം ‘ആദരാഞ്ജലികളോടെ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്.

യുഡിഎഫ് പ്രചരണത്തിന് തുടക്കമിടുന്ന ദിവസം തന്നെ പാര്‍ട്ടി മുഖപത്രത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ പരസ്യം വന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.ഇത്തരമൊരു തെറ്റുവരുത്തിയതിന് പിന്നില്‍ എ ഗ്രൂപ്പാണെന്ന ആരോപണവും ഐ ഗ്രൂപ്പ് ആരോപിച്ചു. താന്‍ നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുന്ന പരസ്യത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരണം തേടിയിരുന്നു.

പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേ തന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചിരിപടര്‍ത്തുന്നുണ്ട്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. 140 നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് റാലിയോടെയാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്.

Tags: aishwarya kerala yathraudfveekshanam
Previous Post

ആർക്കിടെക്ച്വർ വിദ്യാർത്ഥിനി കഴക്കൂട്ടത്തെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ

Next Post

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ടുവയസുകാരി മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം നൽകും: എയർഇന്ത്യ ഹൈക്കോടതിയിൽ

Next Post
airindia-1

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച യുവാവിന്റെ രണ്ടുവയസുകാരി മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം നൽകും: എയർഇന്ത്യ ഹൈക്കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുഞ്ചാക്കോ ബോബനും ‘മോഹന്‍ കുമാര്‍ ഫാന്‍സിനുമെതിരെ നിയമനടപടി: ഏപ്രില്‍ ഫൂളായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍

കുഞ്ചാക്കോ ബോബനും ‘മോഹന്‍ കുമാര്‍ ഫാന്‍സിനുമെതിരെ നിയമനടപടി: ഏപ്രില്‍ ഫൂളായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍

April 1, 2021
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

April 1, 2021
കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

April 1, 2021
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

April 1, 2021
ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

April 1, 2021
വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.