ആലപ്പുഴ: വനിതാ മതിലില്‍ ആലപ്പുഴ ജില്ലയിലെ സംഘാടക രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്റെ രക്ഷാധികാരിയായി കെസി വേണുഗോപാലിനെയും നിശ്ചയിച്ചു. ജില്ലയിലെ മന്ത്രിമാര്‍ക്കൊപ്പമാണ് വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എംഎല്‍എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്. കളക്ട്രേറ്റിലാണ് ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്.
അതെസമയം തന്നെ സംഘാടകനാക്കിയത് മര്യാദകേടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തന്നെ യോഗത്തിന് പോലും ക്ഷണിക്കാതെയാണ് സംഘാടകനാക്കിയത്. തന്റെ പ്രതിഷേധം ജില്ലാ കളക്ടറെ അറിയിച്ചു എന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post