കൊച്ചി: കൊച്ചിയില്‍ മൂന്നാം ക്ലാസുകാരന്റെ കാല് പൊള്ളിച്ച് കണ്ണില്ലാത്ത ക്രൂരത. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ക്രൂരത നടത്തിയത്. സംഭവത്തില്‍, അങ്കമാലി സ്വദേശിയായ പ്രിന്‍സ് എന്നയാളെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിന്‍സ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
കുട്ടിയുടെ സഹോദരീ ഭര്‍ത്താവെന്ന് അവകാശപ്പെടുന്നയാളാണ് പ്രിന്‍സ്. അതേസമയം, എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. അക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിക്കുന്നു.
ഒരു വര്‍ഷത്തോളമായി കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി നല്കിയ മൊഴി. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍വാതം വന്ന് കിടപ്പിലാണ്. അതിന് ശേഷമാണ് ഇയാള്‍ ഈ വീട്ടിലെത്തി അധികാരം കൈയ്യടക്കിയത്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.
Discussion about this post