സോളാര്‍ തട്ടിപ്പ്; പറയുന്നവര്‍ പറയട്ടെ, അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ..! ശാലു മേനോന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ വീടും സ്ഥലവും ജപ്തി ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ശാലു മേനോന്‍ രംഗത്ത്. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും താരം വ്യക്തമാക്കി. അതേസമയം തനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായെന്നും അതിനുശേഷം, തനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്നതിലൊന്നും താന്‍ വിഷമിക്കുന്നില്ല പറയുന്നവര്‍ പറയട്ടെ, അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ എന്നും താരം പറയുന്നു.

വാര്‍ത്തയെ കുറിച്ച് ശാലുവിന്റെ വാക്കുകള്‍:

‘അത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്‌ബോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.

എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരം വാര്‍ത്തകള്‍ വളരെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായും ശാലു പറഞ്ഞു. ഈ രണ്ടു മൂന്നു ദിവസങ്ങളില്‍ ഞാന്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു.

ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഞാന്‍ കരുതുന്നത്, പറയുന്നവര്‍ പറയട്ടെ എന്നാണ്. അങ്ങനെ ദോഷങ്ങള്‍ തീരുന്നെങ്കില്‍ തീരട്ടെ. ഞാനിപ്പോള്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. അതുകൊണ്ട് എനിക്ക് വിഷമമില്ല.’

Exit mobile version