ഫറോക്ക് ; സമീപത്തെ വീട് ഉയര്‍ത്തുന്നത് കണ്ട് വീട് മുകളിലേയ്ക്ക് എടുക്കാന്‍ ശ്രമം നടത്തിയ ഹനീഫയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട് മുകളിലേയ്ക്ക് നില എടുത്ത് പണി തീര്ത്തികരിക്കാനായി നില്‍ക്കവെ, പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. ഫറോക്ക് ചുങ്കം മങ്കുഴിപ്പൊറ്റ പാലശ്ശേരി സ്വദേശിയാണ് ഹനീഫ.
ബുധനാഴ്ചയാണ് ഉയര്‍ത്തല്‍ ശ്രമത്തിനിടെ തകര്‍ന്ന് വീണത്. അടിഭാഗത്തെ ചുമരുകള്‍ തകര്‍ന്നതിനാല്‍ ഒന്നാംനില ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. സമീപത്ത് രണ്ട് വീടുകള്‍ ഇത്തരത്തില്‍ ഒരു മീറ്ററോളം ഉയര്‍ത്തിയത് കണ്ടാണ് തന്റെ വീടും ഉയര്‍ത്താനുള്ള ശ്രമം നടത്തിയതെന്ന് ഹനീഫ പറയുന്നു. ഡിസംബര്‍ 25-നാണ് വീട് ഉയര്‍ത്തുന്ന പ്രവൃത്തി ആരംഭിച്ചത്.
തറയുടെ എല്ലാ ഭാഗത്തും ജാക്കി വെക്കുന്ന ജോലി അവസാനഘട്ടത്തിലായിരുന്നു. നൂറില്‍പ്പരം ജാക്കികള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളം നിറഞ്ഞ് മണ്ണ് കുതിര്‍ന്നിരുന്നു. പിന്നാലെ ഒരു വശത്തെ ജാക്കികള്‍ മാറി, ഇതാവാം വീട് തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിമഗമനം.
Discussion about this post